Gulf
കൊവിഡ് 19: സഊദിയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു
ദമാം | സഊദില്‍ കോവിഡ് 19 ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു . വൈറസ് ബാധിച്ച് മദീനയില്‍ ചികിത്സയിലായിരുന്ന അഫ്ഗാന് സ്വദേശിയായ 52 കാരണാണ് മരണപ്പെട്ടത് .ഇതാദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരു രോഗി സഊദിയില്‍ മരണപ്പെടുന്നത്.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 767 ആയി. ഇന്ന് 205 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . കൂടുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ കര്‍ഫ്യു തുടരുകയാണ് . വൈകിട്ട് ഏഴുമണിമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്
---- facebook comment plugin here -----