Connect with us

Kerala

തിരിച്ചെടുത്ത നടപടി അനീതി: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | ഭീതി നിറഞ്ഞു നിൽക്കുന്ന കൊറോണക്കാലം, നീതിനിഷേധത്തിനും അധാർമിക പ്രവർത്തനം നടത്താനുമുള്ള ഒരു മറയാക്കാൻ സർക്കാർ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് കെ പി സി സി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ.

ക്രിമിനൽ നടപടി നേരിടുന്ന ശ്രീറാമിന് കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തന ചുമതല നൽകാനാണ് സർക്കാർ നീക്കം. സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉദ്യോഗസ്ഥൻ അക്ഷന്ത്യവമായ തെറ്റുചെയ്തിട്ട് പോലും അദ്ദേഹത്തെ ന്യായീകരിക്കുന്നത് നീതിബോധമുള്ള കേരളീയ സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.

Latest