Covid19
കൊവിഡ്: നാഗ്പുരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാല് പേര് മുങ്ങി
നാഗ്പുര്‍ | മഹാരാഷ്ട്രയിലെ നാഗ്പുരില്‍ കൊവിഡ് രോഗബാധ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാല് പേര് ചാടിപ്പോയി. വെള്ളിയാഴ്ച രാത്രിയിലാണ് ഇവര്‍ ആശുപത്രി അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോയത്. ഇവരെ പിന്നീട് കണ്ടെത്തുകയും ആശുപത്രിയിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മുങ്ങിയത്. വെള്ളിയാഴ്ച രാവിലെ പരിശോധനക്കായി ഇവരുടെ രക്തം എടുത്തിരുന്നു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
കൊവിഡ് വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ശുചിമുറി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടുമൂലമാണ് ആശുപത്രിയില്‍നിന്നും ചാടിപ്പോയതെന്നാണ് ഇവര്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. നാഗ്പുരില്‍ ഇതുവരെ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രിയില്‍ 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട