Covid19
പത്തനംതിട്ടയില്‍ എട്ട് പേരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
പത്തനംതിട്ട | പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള എട്ട് പേര്‍ക്ക്കൂടി കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
ജില്ലയില്‍ പുതിയതായി രണ്ടുപേരെ കൂടി ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 31 ആയി. 1239 പേര് ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തല അവലോകന യോഗം ഇന്ന് കലക്ടറേറ്റില്‍ ചേരും. കൊവിഡ് സ്ഥിരീകരിച്ചതില്‍ ഒന്‍പത് പേര് പത്തനംതിട്ടയില്‍നിന്നുള്ളവരാണ്.
---- facebook comment plugin here -----