Connect with us

Kerala

പക്ഷിപ്പനി: കോഴിക്കോട് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കിത്തുടങ്ങി

Published

|

Last Updated

പ്രതീകാത്മക ചിത്രം

കോഴിക്കോട് | പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കിത്തുടങ്ങി. വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടില്‍ സെറീനയുടെ ഉടമസ്ഥതയിലുള്ള എഗ്ഗര്‍ ഫാമിലാണ് രാവിലെ 10.45 ഓടെ വിദഗ്ധ സംഘം എത്തിയത്. 2000 ഓളം കോഴികളാണ് ഇവിടെ നിന്നും രോഗബാധയാല്‍ ചത്തത്.

സുരക്ഷാ ആവരണങ്ങള്‍ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘമാണ് കോഴികളെ സ്ഥലത്തെത്തി കൊന്നത്്. ശേഷം അവശിഷ്ടങ്ങള്‍ കത്തിച്ച് മാറ്റാനാണ് തീരുമാനം.ജില്ലയില്‍ രോഗബാധ കണ്ടെത്തിയ കൊടിയത്തൂര്‍ , വേങ്ങേരി പ്രദേശത്തെ ഒരു കിലോമീറ്റര്‍പരിധിയിയിലെ വളര്‍ത്ത് പക്ഷികളെയാണ് കൊന്നൊടുക്കുക. ഈ രണ്ടിടങ്ങളിലേയും രണ്ട് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാഭരണകൂടെ വ്യക്തമാക്കിയിരുന്നു

ജില്ലാ കലക്ടര്‍ ശ്രീരാം സാംബശിവ റാവു സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമില്‍ നിന്ന് കോഴികള്‍ ചത്ത് തുടങ്ങിയത്. തുടര്‍ന്ന് ഭോപ്പാലിലെ പരിശോധനക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജാഗ്രതാ നിര്‍ദേശം എന്ന നിലയ്ക്ക് രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയുടേയും കോഴി ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest