Connect with us

Gulf

ആഗോള കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മികവ്; ഫോര്‍ബ്സ് ലിസ്റ്റില്‍ മലയാളിക്ക് നാലാം സ്ഥാനം

Published

|

Last Updated

അബൂദബി | MENA എന്ന മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ പ്രമുഖരായ കമ്മ്യൂണിക്കേഷന്‍ വിദഗ്ധരുടെ ഫോര്‍ബ്സ് ലിസ്റ്റില്‍ പഅന്താരാഷ്ട്ര പ്രമുഖര്‍ക്കൊപ്പം തിരുവനന്തപുരം സ്വദേശിയും ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സി സി ഒയുമായ വി നന്ദകുമാര്‍ ആദ്യ 50 പേരില്‍ നാലാമതായി ഇടം പിടിച്ചു. പുതിയ ഫോര്‍ബ്സ് ലിസ്റ്റിലെ പ്രഥമ ഇന്ത്യക്കാരന്‍ കൂടിയാണ് നന്ദകുമാര്‍. ഇങ്ങനെയൊരു സ്ഥാനത്ത് എത്തുന്ന ഇന്ത്യക്കാര്‍ വേറെ അധികം പേരില്ല.

കഴിഞ്ഞ 20 വര്‍ഷമായി ലുലുവിന്റെ പരസ്യം, പബ്ലിക് റിലേഷന്‍സ്, ഇവെന്റ്‌സ്-സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്, മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി വിഭാഗം തുടങ്ങിയ മേഖലകളില്‍ ദൈനംദിനം ഇടപെട്ടുകൊണ്ട് 300 പേര്‍ അടങ്ങുന്ന വിപുലമായ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്ന നന്ദകുമാര്‍, 2020 തനിക്ക് നല്‍കിയ ഒരു സൗഭാഗ്യ തുടക്കമായി അംഗീകാരത്തെ കാണുന്നു. ഒരു ഡസനിലധികം രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം എ യൂസുഫലി നല്‍കുന്ന മാധ്യമ -ആശയ വിനിമയ സ്വാതന്ത്ര്യവും ഉപദേശങ്ങളുമാണ് കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനം പകരുന്നതെന്ന് മുന്‍ ടൈംസ് ഓഫ് ഇന്ത്യ ജീവനക്കാരനായ നന്ദകുമാര്‍ വ്യക്തമാക്കി.

മാസ്റ്റര്‍ കാര്‍ഡ് , പെപ്സി, ഉറെഡ് ടെലികോം എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ ഫോര്‍ബ്സ് ലിസ്റ്റില്‍ വന്നിരിക്കുന്നത്. അറബ് മേഖലയിലെ പ്രമുഖരാണ് ഈ രംഗത്ത് സാധാരണ ആദ്യത്തെ 50 സ്ഥാനങ്ങളില്‍ എത്താറുള്ളത്. ടൈംസ് ഓഫ് ഇന്ത്യക്ക് പുറമെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെയും പരിചയ സമ്പത്തുമായാണ് നന്ദകുമാര്‍ 2000 ല്‍ ലുലുവില്‍ പരസ്യ വിഭാഗത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ലുലുവിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആണ്. വിപുലമായ സുഹൃദ്‌വലയത്തിന്റെ ഉടമയായ നന്ദകുമാര്‍ സൗഹൃദ വേദികളിലെ മികച്ച ഗാര്‍ഹിക ഹോബി പാചക വിദഗ്ധനും സംഗീതാസ്വാദകനും നല്ല വായനക്കാരനും കോര്‍ ഗ്രൂപ്പുകളിലെ മോട്ടിവേഷന്‍ സ്പീക്കറുമാണ്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest