Connect with us

Gulf

തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സഊദിയിലെ അല്‍ഹസ്സയില്‍ മരിച്ച നിലയില്‍

Published

|

Last Updated

ദമാം | തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയെ സഊദിയിലെ അല്‍ഹസ്സയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ ഷിബു എന്ന ദീപു (40) വിനെയാണ് അല്‍ഹസ്സയിലെ അല്‍ ഉംറാനിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാറ് വര്‍ഷമായി സഊദിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപുവിനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആറുമാസം മുമ്പാണ് ദീപു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. നേരത്തെ ഹൃദ്രോഗത്തിനു ശസ്ത്രക്രിയ നടത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നവോദയ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest