Connect with us

Kerala

കൊല്ലത്ത് പിതാവും രണ്ട് മക്കളും ക്ഷേത്രച്ചിറയില്‍ മുങ്ങി മരിച്ചു

Published

|

Last Updated

കൊല്ലം | കടക്കല്‍ ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ പിതാവും രണ്ടു മക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), ശരവണന്‍ (20) , വിഗ്‌നേഷ് (17) എന്നിവരാണ് മരിച്ചത്.

കടക്കല്‍ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും.

കുളത്തിന്റെ ആഴം അറിയാതെ വെളളത്തില്‍ ഇറങ്ങിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നാഗര്‍കോവില്‍ സ്വദേശികളായ ഇവര്‍ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. മൃതദേഹങ്ങള്‍ കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

---- facebook comment plugin here -----

Latest