Connect with us

Kerala

കൊറോണ രോഗബാധ ആദ്യം സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാര്‍ഥിനിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ കൊറോണ രോഗബാധയില്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഒരു പരിശോധനഫലം കൂടി നെഗറ്റീവ് ആയാല്‍ രോഗം മാറിയതായി സ്ഥിരീകരിക്കാം.

അതേ സമയം രണ്ട് പരിശോധന ഫലവും നെഗറ്റീവ് ആയാലും ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാകും വരെ രോഗി നിരീക്ഷണത്തില്‍ തുടരും.ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ ആശുുപത്രിയില്‍ നിരീക്ഷണത്തിലാണ്