Connect with us

Gulf

രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍ സാഹിത്യോത്സവ്: തുഖ്ബാ സിറ്റി കിരീടം നിലനിര്‍ത്തി

Published

|

Last Updated

ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍ പതിനൊന്നാമത് എഡിഷന്‍ സാഹിത്യോത്സവില്‍ നിലവിലെ ചാമ്പ്യന്മാരായ തുഖ്ബ സിറ്റി സെക്ടര്‍ കിരീടം നിലനിര്‍ത്തി. ബയോണിയ സെക്ടര്‍ രണ്ടാം സ്ഥാനം നേടി. മൂന്ന് സെക്ടറുകളില്‍ നിന്നുള്ള 100 പരം മത്സരാര്‍ഥികള്‍ മാറ്റുരച്ച കലാമേളയില്‍ തുഖ്ബ സിറ്റിയിലെ ദര്‍വേഷ് മുഹിയുദ്ധീന്‍ കലാപ്രതിഭയായും ബയോണിയയിലെ സയ്യിദ് ശബീറലി സര്‍ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ ഫെബ്രുവരി 14 ന് നടക്കുന്ന സഊദി ഈസ്റ്റ് നാഷണല്‍ സാഹിത്യോത്സവില്‍ മത്സരിക്കും. 11 സെന്‍ട്രലുകളില്‍ നിന്നായി 450 പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.