Connect with us

Kozhikode

പ്രവാസികൾക്ക് വരുമാന നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കണം : എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | വിദേശ രാഷ്ട്രങ്ങളിൽ പ്രവാസികളായി കഴിയുന്ന ഇന്ത്യക്കാർക്ക് വരുമാന നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര വളർച്ചയുടെ നല്ലൊരു ശതമാനം വിദേശ ഇന്ത്യക്കാരുടെ പങ്കാണ്. രാജ്യത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും മറ്റു അടിസ്ഥാനത്തിൽ മേഖലകളിലും നേടിയ പുരോഗതിയിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു പോലും നമ്മുടെ രാജ്യം സാമ്പത്തിക മേഖലയിൽ പിടിച്ചു നിന്നതിന്റെ പ്രധാന കാരണം പ്രവാസി വരുമാനമാണ്.

പ്രവാസി വരുമാനത്തിന് നികുതി ഏർപ്പെടുത്തിയാൽ അത് രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും പ്രതികൂലമായി ബാധിക്കും. അത് രാജ്യത്തു പ്രവാസി നിക്ഷേപം കുറയാനും കാരണമാകും. കൂടാതെ, പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള സമയ പരിധി 182 ദിവസത്തിൽ നിന്നും 120 ആക്കാനുള്ള നിർദ്ദേശവും പ്രവാസി ഇന്ത്യക്കാരോടുള്ള പ്രതോലോമപരമാണെന്നു യോഗം അഭിപ്രായപ്പെട്ടതു. രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും വേണ്ടി വിദേശ രാഷ്ട്രങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരോട് കൂടുതൽ സൗഹൃദപരമായ നിലപാടുകളാണ് സർക്കാരുകൾ സ്വീകരിക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട് , മുഹമ്മദ് പറവൂർ, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്മതുല്ലാ സഖാഫി, അബൂബക്കർ മാസ്റ്റർ, സ്വാദിഖ് വെളിമുക്ക് , തുടങ്ങിയവർ സംബന്ധിച്ചു.

Latest