Connect with us

National

ജമ്മു കശ്മീരില്‍ ടോള്‍ പ്ലാസയില്‍ ഏറ്റ്മുട്ടല്‍; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്. ട്രക്കിലെത്തിയ തീവ്രവാദികള്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് ട്രക്ക് തടഞ്ഞപ്പോഴാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.
നാല് തീവ്രവാദികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഒരാളെ വെടിവച്ചുവീഴ്ത്താനായെങ്കിലും മറ്റുള്ളവര്‍ വനത്തിനുള്ളിലേക്ക് രക്ഷപെട്ടു. ഇവര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചു.

Latest