Connect with us

National

വി ഐ പി സുരക്ഷയില്‍ നിന്ന് എന്‍ എസ് ജിയെ ഒഴിവാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  രജ്യത്തെ അതീവ സുരക്ഷ ആവശ്യമുള്ള വി ഐ പികള്‍ക്ക് കാവലൊരുക്കുന്ന ബ്ലാക് ക്യാറ്റ് എന്ന് അറയിപ്പെടുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡി (എന്‍ എസ് ജി)നെ ഇതില്‍ നിന്ന് പര്‍ണമായും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനായാണ് എന്‍ എസ് ജി രൂപവത്ക്കരിച്ചത്. ഈ ലക്ഷ്യം മാത്രം കേന്ദ്രീകരിച്ച് എന്‍ എസ് ജിയുടെ പ്രവര്‍ത്തനം കൊണ്ടുപോകാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ എന്‍ എസ് ജി സുരക്ഷയുള്ള വി ഐ പികള്‍ക്ക് ഇനി മുതല്‍ സി ഐ എസ് എഫ്, സി ആര്‍ പി എഫ് സുരക്ഷ ഒരുക്കാനാണ് പദ്ധതി. രണ്ട് പതിറ്റാണ്ടായി രാജ്യത്ത് പല പ്രമുഖര്‍ക്കൊപ്പം സുരക്ഷ ഒരുക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എന്‍ എസ് ജിയാണ്.

നിലവില്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിംഗ് യാദവ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിംഗ് ബാദല്‍, ഫറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍, മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി തുടങ്ങിയവര്‍ക്കെല്ലാം എന്‍ എസ് ജി നിലവില്‍ എന്‍ എസ് ജി സുരക്ഷയാണുള്ളത്. ഇവര്‍ക്കെല്ലാമുള്ള സുരക്ഷയില്‍ നിന്ന് എന്‍ എസ് ജിയെ പിന്‍വലിക്കുമ്പോള്‍ 450 ഓളം കമാന്‍ഡോകളെ ഭീകരവിരുദ്ധ നടപടികള്‍ക്കു വിനിയോഗിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്.

Latest