Connect with us

International

ഇറാഖിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം-വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാഖിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇറാഖിലൂടെയുള്ള ആഭ്യന്തരയാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതായുംഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഇറാഖിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റില്‍ പറയുന്നുണ്ട്.

അതേ സമയം ബാഗ്ദാദിലെ എംബസിയും എര്‍ബിലിലെ കോണ്‍സുലേറ്റും സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുമെന്നും രവീഷ് കുമാര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.ഇരുപത്തയ്യായിരത്തോളം ഇന്ത്യക്കാരാണ് ഇറാഖില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഏറിയ പങ്കും ജോലിചെയ്യുന്നത് നിര്‍മാണ മേഖലയിലാണ്.

Latest