Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിനുമേല്‍ കുറ്റം ചുമത്തി

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കം 12 പേര്‍ക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എല്ലാ പ്രതികള്‍ക്കും കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച കോടതി ഈ മാസം 28ന് വിചാരണ ആരംഭിക്കുമെന്നും അറിയിച്ചു. കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.

കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കിയേക്കും.

ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് മുഴുവന്‍ പ്രതികള്‍ക്കും നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിചാരണയുടെ കാര്യത്തില്‍ പ്രതികളുടെ അഭിപ്രായവും കോടതി ആരാഞ്ഞു. ഓരോ സാക്ഷികളെയും വിസ്തരിക്കേണ്ട സമയക്രമത്തില്‍ നാളെ തീരുമാനമാകും. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

 

---- facebook comment plugin here -----

Latest