Kozhikode
നാളെ മർകസ് ദിനം; യൂനിറ്റുകളിൽ വിവിധ പരിപാടികൾ
കോഴിക്കോട് | മർകസ് 43ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രാദേശിക തലങ്ങളിൽ നാളെ മർകസ് ദിനമായി ആചരിക്കും. സംസ്ഥാനത്തെ വിവിധ യൂനിറ്റുകളിൽ പതാക ഉയർത്തൽ, പൊതുസ്ഥല ശുചീകരണം, വൃക്ഷത്തൈ നടൽ നടക്കും.
സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾ, സുന്നി മാനേജ്മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് വിദ്യാലയ പരിസരങ്ങളിൽ ഫലവൃക്ഷത്തൈ നടൽ നടക്കും.
---- facebook comment plugin here -----