National
ലഖ്നോവില്‍ സംഘര്‍ഷത്തില്‍ ഒരു മരണം: നാല് പേര്‍ക്ക് ഗുരുതര പുരുക്ക്
ലഖ്നോ | പൗരത്വ നിമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നോവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മുഹമ്മദ് വകീല്‍ എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോലീസ് നടപടിക്കിടെയാണ് വകീലിന് വെടിയേറ്റതെന്നാണ് വിവരം. എന്നാല്‍ പോലീസ് ഇത് നിഷേധിക്കുന്നു. വകീലിന്റെ വയറിനാണ് വെടിയേറ്റതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
ലഖ്നോവില്‍ ഇന്ന് നടന്ന പ്രതിഷേധം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ലഖ്നോ നഗരത്തിലെ ഓള്‍ഡ്സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. നിരവധി വാഹനങ്ങള്‍ സമരക്കാര്‍ അഗനിക്കിരയാക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----