Connect with us

National

ഇ പി എഫ് വിഹിതം കുറക്കാന്‍ കേന്ദ്ര നീക്കം; ബില്‍ ഈ ആഴ്ച പാര്‍ലിമെന്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇ പി എഫ് വിഹിതം കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങടങ്ങിയ സോഷ്യല്‍ സെക്യൂരിറ്റി ബില്‍ ഈ ആഴ്ച പാര്‍ലിമെന്റിന്റെ പരിഗണനക്ക് വരും. നിലവില്‍ 12 ശതമാനമാണ് ജീവനക്കാര്‍ പ്രതിമാസം ഇ പി എഫി ലേക്ക് അടക്കുന്നത്. ഇത് വ്യത്യസ്ത ജോലി മേഖലകളില്‍ ഒമ്പത് ശതമാനം മുതല്‍ 12 ശതമാനംവരെയാക്കാനാണ് ആലോചിക്കുന്നത്. ജീവനക്കാരുടെ വിഹിതം 12 ശതമാനത്തില്‍ നിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനം തന്നെയായിരിക്കും. ജീവനക്കാരുടെ വിഹിതം കുറയുമ്പോള്‍ കൈയില്‍കിട്ടുന്ന ശമ്പളത്തില്‍ വര്‍ധനയുണ്ടാകും. ജീവിക്കാരുടെ ഇ പി എഫ് വിഹിതത്തില്‍ കുറവുവരുത്തുന്നതോടെയാണ് ശമ്പളം വര്‍ധിക്കുക.

ശമ്പളം താത്കാലികമായി കൂടുമെങ്കിലും ദീര്‍ഘകാലത്തേക്ക് ജീവനക്കാര്‍ക്ക് ഇത് ദോഷംചെയ്യുമെന്നാണ് പ്രധാന വിമര്‍ശനം. റിട്ടയര്‍മെന്റ് നിക്ഷേപത്തില്‍ കാര്യമായ കുറവുവരാന്‍ ഇതിടയാക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.

Latest