Connect with us

Kerala

ചെമ്പരിക്ക ഖാസിയുടെ മരണം: സി ബി ഐ വീണ്ടും അന്വേഷിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണം സംബന്ധിച്ച് സി ബി ഐയുടെ പുനരന്വേഷണം വരുന്നു. കേരളത്തിലെ 19 എം പിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പുനരന്വേഷണം സംബന്ധിച്ച് അദ്ദേഹം ഉറപ്പ് നല്‍കിയാതായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയപ്പോള്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട സംഭവമായിരുന്നു ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ പുനരഃന്വേഷണം. എം പിയായി തിരഞ്ഞെടുത്താല്‍ ഞാന്‍ ആത്മാര്‍ഥമായി പുനരന്വേഷണത്തിന് ഇടപെടുമെന്ന് വാക്ക് കൊടുത്തിരുന്നു. എം പിയായ ശേഷം ആക്ഷന്‍ കമ്മിറ്റിയുടെ നിരവധി സമര സദസുകളില്‍ പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്ന് കേരളത്തിലെ 19 എം പിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് നിവേദനം തയ്യാറാക്കി ഇത് അമിത്ഷാക്ക് നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്റ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനൊപ്പമാണ് അമിത്ഷായെ കണ്ടത്. നിവേദനത്തിലെ ഉള്ളടക്കം ശ്രദ്ധയോടെകേട്ട അമിത് ഷാ പുനരന്വേഷണം പ്രഖ്യാപിക്കാമെന്ന് അറിയിക്കുകയായിരുന്നെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

2010 ഫെബ്രുവരിയി 15നാണ് ഖാസിയെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടത്. ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കേസ് അന്വേഷിച്ച പോലീസ് മരണം ആത്മഹത്യയാണെന്നാണ് പറഞ്ഞത്. സമാന അബിപ്രായം തന്നെയാണ് പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സി ബി ഐയും പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും നാട്ടുകാരും ഉറച്ച് വിശ്വസിച്ചു. മരണം സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് പരസ്യ പ്രതിഷേഘധങ്ങള്‍ തുടരുകയായിരുന്നു.

കിഴൂര്‍ കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ചെമ്പരിക്ക ഖാസി ആത്മഹത്യ ചെയ്‌തെന്നായിരുന്നു സി ബി ഐ ആദ്യം പറഞ്ഞത്. സി ബി ഐ പിന്നീട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വലിയ മതപണ്ഡിതനായ ഖാസി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ വലിയ ദുരൂഹതകളുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രക്ഷോഭം തുടരുകയായിരുന്നു.

 

Latest