National
മൻ കി ബാത്തിന് മറുപടിയുമായി കോണ്‍ഗ്രസിന്റെ ദേശ് കി ബാത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് മറുപടി നൽകാൻ കോൺഗ്രസ് ദേശ് കി ബാത്തുമായി രംഗത്തെത്തുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആൾ ഇന്ത്യാ റേഡിയോ വഴി നൽകുന്ന മൻ കി ബാത്ത് പരിപാടിക്ക് ബദലായാണ് കോൺഗ്രസ് ദേശ് കി ബാത്ത് എന്ന പേരിൽ പരിപാടി തയ്യാറാക്കുന്നത്.
എന്നാൽ പ്രതിപക്ഷമെന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് ദേശ് കി ബാത്ത് പദ്ധതി കൊണ്ടുവരുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ പ്രതികരണം. പാർട്ടിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ വിവിധ കോൺഗ്രസ് നേതാക്കൾ സംസാരിക്കും.
---- facebook comment plugin here -----