National
ഹരിയാനയില്‍ സുര്‍ജേവാലയുടെ പരാജയം 500 ഓളം വോട്ടുകള്‍ക്ക്
ഹരിയാന: പാര്‍ട്ടിയുടെ ദേശീയ മുഖമായ രണ്‍ദീപ് സുര്‍ജേവാലയുടെ തോല്‍വി കോണ്‍ഗ്രസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹരിയാനയിലെ കൈതാല്‍ നിയമസഭാ മണ്ഡലത്തില്‍നിന്നാണ് സുര്‍ജേവാല മത്സ്രിച്ചത്. ബി ജെ പിയുടെ ലീലാ റാമിനോട് 530 വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്.
കൈതല്‍ നിയമസഭാ മണ്ഡലത്തില്‍നിന്നും രണ്ടുതവണ വിജയിച്ച് കയറിയിട്ടുണ്ട് രണ്‍ദീപ് സിങ് സുര്‍ജേവാല. 2014, 2009 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൈതാലില്‍ നിന്നും വിജയിച്ചിരുന്നു.ജനവിധി വിനയത്തോടെ സ്വീകരിക്കുന്നെന്നും തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്നും സുര്‍ജേവാല ഫലമറിഞ്ഞ ശേഷം പ്രതികരിച്ചു.
ഹരിയാനയിലെ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം
---- facebook comment plugin here -----