Connect with us

Kerala

മരട് ഫ്ളാറ്റ് ഉടമകള്‍ നാളെ സത്യവാങ്മൂലം നല്‍കണം: നഷ്ട പരിഹാരം രണ്ട് ദിവസത്തിനകം

Published

|

Last Updated

കൊച്ചി: നഷ്ട പരിഹാരം ലഭിക്കുന്നതിനായി മരടിലെ ഫഌറ്റ് ഉടമകള്‍ നാളെ നഗരസഭക്ക് മുമ്പാകെ സത്യവാങ്മൂലം നല്‍കണം. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ ശിപാര്‍ശ ചെയ്തത് അനുസരിച്ചാകും നഷ്ട പരിഹാര വിതരണം. നഷ്ട പരിഹാര വിതരണം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറയുന്നത്. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ കൃത്യമായാല്‍ രണ്ട്‌
ദിവസത്തിനകം അക്കൗണ്ടില്‍ പണം ലഭിക്കും. ഇത് വരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകള്‍ക്ക് ആണ്. ഇതില്‍ 13 പേര്‍ക്കാണ് 25 ലക്ഷം ലഭിക്കുക. നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ച 85 ഫ്‌ലാറ്റ് ഉടമകളുടെ അപേക്ഷകള്‍ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നിര്‍ണയിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

അതിനിടെ മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി കെട്ടിടത്തിന്റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമായിരുന്നു. ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിന്റെ ഒരു നിലയിലാണ് പണികള്‍ തുടങ്ങിയത്.

Latest