Connect with us

National

ബാബ്‌രി മസ്ജിദ് കേസ്: ഭരണഘടനാ ബഞ്ച് ഇന്ന് ചേരും

Published

|

Last Updated

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് യോഗം. കേസിലെ ചര്‍ച്ചകള്‍ വിജയിച്ചതായി സൂചിപ്പിച്ച് റിട്ട. ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ പരിശോധിക്കും.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി കേസ് ഇന്നലെ വിധി പറയാന്‍ മാറ്റിയിരുന്നു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പായി കേസില്‍ വിധി പ്രസ്താവിക്കാനാണ് പരമോന്നത കോടതിയുടെ നീക്കം.

Latest