Career Notification
യു പി എസ് സി വിജ്ഞാപനം
കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ മന്ത്രാലയങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള 88 ഒഴിവുകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു.
ബോട്ടാണിസ്റ്റ് (13), ലീഗൽ ഓഫീസർ (ആറ്), ജോയിന്റ് അസിസ്റ്റന്റ്ഡയറക്ടർ (13), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (അനെസ്തേഷ്യ- ഇരുപത് ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ബയോ കെമിസ്ട്രി- രണ്ട് ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (കാർഡിയോളജി- ഒരു ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ഫോറൻസിക് മെഡിസിൻ- മൂന്ന് ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ജനറൽ മെഡിസിൻ- 15 ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ജനറൽ സർജറി- ഒമ്പത് ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ന്യൂറോ സർജറി- അഞ്ച് ഒഴിവ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (പീഡിയാട്രിക് സർജറി- ഒരു ഒഴിവ്) തസ്തികകളിലാണ് നിയമനം.
പ്രായം, യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് http://www.upsconline.nic.in സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 31.