Connect with us

Kerala

കൂടത്തായി കൂട്ടക്കൊല: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ; ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിന്റെ ഭാഗമായി ജോളിയെ ഇപ്പോള്‍ പൊന്നാമറ്റം വീട്ടിലെത്തിച്ചു.
ജോളിയെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം ഇപ്പോള്‍ കട്ടപ്പനയിലെത്തിയിട്ടുണ്ട്. ഇവിടെയാണ് ജോളിയുടെ സ്വന്തം വീട്. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. ജോളിയെ മാത്രമായിരിക്കും പൊന്നാമറ്റം തറവാട്ടില്‍ എത്തിക്കുക എന്നാണ് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച പൊട്ടാസ്യം സയനൈഡ് വീട്ടില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

മൂന്നാം പ്രതി പ്രജുകുമാര്‍ പൊട്ടാസ്യം സയനൈഡ് രണ്ടാം പ്രതി മാത്യുവിന് കൈമാറിയ സ്വര്‍ണ്ണക്കടയിലും തെളിവൈടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. അതേ സമയം അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപിക്കുമെന്നാണ് അറിയുന്നത്. ജോളിയുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണിത്. ഓണ അവധി ദിവസങ്ങളില്‍ രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു. കട്ടപ്പനയിലേക്കെന്ന് വീട്ടുകാരോട് പറഞ്ഞിറങ്ങിയ ജോളി എന്തിനാണ് കോയമ്പത്തൂരില്‍ പോയതെന്നാണ് പോലീസ് സംഘം അന്വേഷിക്കുക.
അതേസമയം കൂടത്തായില്‍ ആറില്‍ അഞ്ച് പേരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നാണ് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഞ്ച് കൊലപാതകങ്ങള്‍ പൊട്ടാസ്യം സയനൈനഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും ജോളി വ്യക്തമാക്കി. അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമെന്ന് ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. മറ്റ് രണ്ട് പേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നെന്നും ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. എന്നാല്‍ ഇതാരൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.

കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്നലെ പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ് പി ഓഫീസില്‍ വച്ചാണ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്.

Latest