Connect with us

Kerala

പാവറട്ടി കസ്റ്റഡി മരണം: മൂന്ന് എക്‌സൈസ് ജീവനക്കാര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശ്ശൂര്‍: മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ പാവറട്ടിയിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ മരപിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കേസില്‍ നേരത്തെ കസ്റ്റഡിയിലായ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രഞ്ജിത് കുമാറിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. രഞ്ജിത്തിന്റെ ശരീരത്തില്‍ 12ലേറെ ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഗുരുവായൂരില്‍ നിന്നാണ് അഞ്ച് ഗ്രാം കഞ്ചാവുമായി രഞ്ജിത് പിടിയിലാകതുന്നത്. ചാദ്യം ചെയ്തപ്പേള്‍ മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതോടെ ഇയാളുടെ പക്കല്‍ കൂടുതല്‍ കഞ്ചാവുണ്ടെന്ന നിഗമനത്തിലെത്തി. ഇത് കണ്ടെത്താനായി നടത്തിയ യാത്രക്കിടെ എക്‌സൈസ് സംഘത്തെ പലയിടത്തും വഴിതെറ്റിച്ചുവിടാന്‍ രഞ്ജിത്കുമാര്‍ ശ്രമിച്ചു. ഇതോടെ സംഘത്തിലെ കുപിതരായ ചിലര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

രഞ്ജിത്കുമാറിന്റെ അവസ്ഥ മോശമായപ്പോള്‍ സംഘാംഗങ്ങള്‍ക്ക് പരിചയമുള്ള പാവറട്ടി പൂവത്തൂര്‍ പൂമുള്ളി പാലത്തിനടുത്ത അബ്കാരിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോഴേക്കും പ്രതി ബോധരഹിതനായിരുന്നു. അവിടെ കിടത്തി വെള്ളം നല്‍കാന്‍ ശ്രമിച്ചത് നില കൂടുതല്‍ വഷളാക്കി.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

 

Latest