Connect with us

Gulf

ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായി: പോലീസ് രക്ഷിച്ചു

Published

|

Last Updated

ഷാര്‍ജ: കാറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആധിയിലായ 22 കാരനെ പോലീസ് രക്ഷപ്പെടുത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ഷാര്‍ജയില്‍ നിന്ന് ഉമ്മു ല്‍ ഖുവൈനിലേക്കുള്ള എമിറേറ്റ്‌സ് റോഡില്‍ കാറോടിക്കുകയായിരുന്നു സ്വദേശി. കാര്‍ വേഗം കുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഷാര്‍ജ പോലീസിനെ വിളിച്ചു. സഹായിക്കാന്‍ പോലീസ് പട്രോളിംഗ് വാഹനങ്ങള്‍ അയച്ചു.വാഹനമോടിക്കുന്നയാള്‍ക്ക് മുന്നിലുള്ള റോഡിലെത്തി.

പരിഭ്രാന്തിയിലായ ഡ്രൈവറുടെ കാറുമായി പട്രോളിംഗ് വാഹനത്തിന്റെ വേഗതയെ പൊരുത്തപ്പെടുത്തി. രണ്ട് വാഹനങ്ങളും ബന്ധപ്പെട്ടു കഴിഞ്ഞാല്‍ നിയന്ത്രണം നഷ്ടമായ കാറിനെ നിര്‍ത്താന്‍ കഴിയുമെന്ന് ഷാര്‍ജ പോലീസിലെ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ആരിഫ് മുഹമ്മദ് അല്‍ ശരീഫ് പറഞ്ഞു.