Connect with us

Kerala

രണ്ടില ചിഹ്നം നല്‍കാത്ത ജോസഫിന്റെ നടപടികള്‍ വേദനിപ്പിച്ചു; നിയമവഴികള്‍ തേടും: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം: പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിനു രണ്ടില ചിഹ്നം നല്‍കാത്ത നടപടി പാലായിലെ ജനങ്ങളെ സംബന്ധിച്ച് വേദനാജനകമാണെന്നു ജോസ് കെ മാണി. പാലായും അവിടുത്തെ ജനങ്ങളും മാണി സാറും രണ്ടില ചിഹ്നവും തമ്മില്‍ ഏറെ വര്‍ഷങ്ങളായുള്ള വൈകാരികമായ ബന്ധമാണ് ഉള്ളത്. ആ ചിഹ്നം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല. എല്ലാ യുഡിഎഫ് നേതാക്കളും ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി ജെ ജോസഫ് അതു തള്ളുകയായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

രണ്ടില നല്‍കിയാല്‍ സ്വീകരിക്കുമെന്നും അല്ലെങ്കില്‍ അതിനായി നിയമവഴി തേടുമെന്നും ജോസ് വ്യക്തമാക്കി. ചെയര്‍മാന്റെ സ്ഥാനം വഹിക്കുന്ന വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് അംഗീകരിച്ച് കത്ത് നല്‍കിയാല്‍ രണ്ടില ചിഹനം അനുവദിക്കാമെന്നായിരുന്നു പി ജെ ജോസഫിന്റെ ഉപാധി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ളാലം ബ്ലോക്ക് ഓഫിസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായും കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായും രണ്ടു രീതിയിലാവും ജോസ് ടോം പത്രിക സമര്‍പ്പിച്ചത്.