Connect with us

Education

അവധി: തെറ്റായ വിവരം പ്രചരിപ്പിക്കരുത്

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച് എസ് എസ് സ്‌കൂളിന് മാത്രമാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വാട്‌സാപ്പില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെും കലക്ടര്‍ അഭ്യര്‍ഥിച്ചു.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിപ്പുണ്ടാകുമെന്ന് കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. വ്യാജ അറിയിപ്പുകള്‍ അവഗണിക്കണമെന്നും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റു പല ജില്ലകളിലും അവധി പ്രഖ്യാപിച്ചതായി വ്യാജപ്രചാരണമുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ വാര്‍ത്തകള്‍ വീണ്ടും ഷെയര്‍ ചെയ്താണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്.

Read Also:
കനത്ത മഴ: കണ്ണൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിക്കേണ്ടതാണെന്ന് കാസറകോട് ജില്ലാ കലക്ടറും അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസില്‍ദാര്‍മാരും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Latest