Connect with us

Gulf

ഹജ്ജ് പഠന ക്ലാസും തസ്‌രീഹ് വിതരണവും നടത്തി

Published

|

Last Updated

ദമാം: ദമാം നജ്മ ഹജ്ജ് ഉംറക്ക് കീഴില്‍ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കുള്ള ഹജ്ജ് പഠന ക്ലാസും ഹജ്ജ് അനുമതി പത്രമായ തസ്‌രീഹ് വിതരണവും നടത്തി. പരിപാടിയില്‍ ദമ്മാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാരടക്കം നിരവധിപേര്‍ സംബന്ധിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി കിഴക്കന്‍ പ്രവിശ്യയിലെ ആദ്യത്തെ മലയാളി കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചുവരുന്ന നജ്മ ഗ്രൂപ്പ് ഇതിനകം തന്നെ ഇന്ത്യക്കാരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

ഉമര്‍ സഅദി പ്രാര്‍ത്ഥന നടത്തി. ഹാരിസ് സഖാഫി ഹജ്ജ് പഠന ക്ലാസ്സിന് നേതൃത്വം നല്‍കി. സൈദ് സഖാഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പട്ടുവം സ്വാഗതവും ബഷീര്‍ ബുഖാരി നന്ദിയും പറഞ്ഞു

Latest