Connect with us

Ongoing News

ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച; ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 204 റണ്‍സ്

Published

|

Last Updated

ഡേറം: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 റണ്‍സ് വിജയ ലക്ഷ്യം. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം വേണ്ട മത്സരത്തില്‍ ശ്രീലങ്ക ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. 49.3 ഓവറിലാണ് ശ്രീലങ്ക ആള്‍ഔട്ട് ആയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളിയുടെ ആദ്യ പന്തില്‍ തന്നെ ലങ്കന്‍ നായകന്‍ ദിമുത് കരുണ രത്‌നയെ ദക്ഷിണാഫ്രിക്ക പുറത്താക്കി. റബാദയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 30 റണ്‍സ് വീതം നേടിയ കുസാല്‍ പെരേരയും അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ്, പ്രെടോറിയസ് എന്നിവര്‍ മൂന്നും റബാദ രണ്ടും വിക്കറ്റുകള്‍ നേടി.

സ്‌കോര്‍ ബോര്‍ഡ്‌

ബാറ്റിംഗ് – ശ്രീലങ്ക

ബൗളിംഗ് – ദക്ഷിണാഫ്രിക്ക

 

ശ്രീലങ്കക്ക് മരണക്കളിയും ദക്ഷിണാഫ്രിക്ക്ക്ക് അഭിമാനപ്പോരാട്ടവുമാണ്. തോറ്റാല്‍  ശ്രീലങ്കയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.

മത്സരം വിജയിച്ചാല്‍ എട്ട് പോയിന്റാവും. അപ്പോള്‍ സെമി സാധ്യത വര്‍ധിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഇംഗ്ലണ്ടിനും എട്ട് പോയിന്റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ സെമി ഉറപ്പിക്കാനും ലങ്കയ്ക്ക് സാധിക്കും.
ദക്ഷിണാഫ്രിക്കക്ക് ഇനി മങ്ങലേല്‍ക്കുന്ന പ്രശ്‌നമില്ല, നാട്ടിലേക്ക് പോകുന്ന പോക്കിന് മാന്യമായൊരു ജയം വേണം. പല താരങ്ങളുടെയും സ്ഥാനം ലോകകപ്പ് കഴിയുന്നതോടെ തെറിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അവസാന മത്സരങ്ങളില്‍ ജയം നേടി നാട്ടിലേക്ക് മടങ്ങാനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Latest