Connect with us

Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; ബിനോയ് കോടിയേരിക്കെതിരെ കേസ്

Published

|

Last Updated

മുംബൈ: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ മാനഭംഗക്കേസ്. ബിഹാര്‍ സ്വദേശിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്നും ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ അന്ധേരി ഓഷിവാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന കാലത്താണ് ബിനോയി യുവതിയെ പരിചയപ്പെട്ടത്. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. 2009ല്‍ താന്‍ ഗര്‍ഭിണിയാവുകയും തുടര്‍ന്ന് മുംബൈയിലേക്കു താമസം മാറുകയും ചെയ്തു. ഇതിനിടെ ബിനോയി ഇടക്കിടെ ദുബൈയില്‍ നിന്നും മുംബൈയില്‍ വന്നു പോകാറുണ്ടായിരുന്നുവെന്നും മാസംതോറും പണമയച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2018ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസ്സിലാക്കിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
എന്നാല്‍, യുവതിയെ അറിയാമെന്നല്ലാതെ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും ബിനോയ് പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള കാര്യമായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പോലീസ്.

---- facebook comment plugin here -----

Latest