Connect with us

National

റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ ഡി; നിരപരാധിത്വം തെളിയുമെന്ന്‌ വദ്ര

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായി റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയിലെ ഓഫീസിലേക്കു വിളിപ്പിച്ചു. താന്‍ നിരപരാധിയാണെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും ഇ ഡി ഓഫീസിലേക്കു പോകുന്നതിനു മുമ്പ് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വദ്ര പറഞ്ഞു.

ഇത് 12 ാം തവണയാണ് തന്നെ ചോദ്യം ചെയ്യുന്നത്. നേരത്തെ 11 തവണയായി 70 മണിക്കൂറോളമാണ് ചോദ്യം ചെയ്യലിനു വിധേയനാക്കിയത്. ഭാവിയിലും അന്വേഷണ വിഭാഗവുമായി സഹകരിക്കും. എല്ലാ വ്യാജ ആരോപണങ്ങളില്‍ നിന്നും താന്‍ സ്വതന്ത്രനാകും- വദ്ര വ്യക്തമാക്കി. രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായാണ് തനിക്കെതിരെ അഴിമതിക്കേസുകള്‍ ഫയല്‍ ചെയ്തത്. വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ വഴിതിരിച്ചു വിടുന്നതിന് ബി ജെ പി നേതൃത്വത്തിലുള്ള ഭരണ സഖ്യം ഈ കേസുകളെ പതിവായി ഉപയോഗിക്കുകയാണ്.

70 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷവും വദ്രക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ലെങ്കില്‍ അതു സൂചിപ്പിക്കുന്നത് കേസ് തന്നെ ഇല്ലാതാകുന്നു എന്നാണെന്ന് വാദ്രയുടെ അഭിഭാഷകര്‍ പറഞ്ഞു.

Latest