Kerala
പരാജയം അപ്രതീക്ഷിതം;സംസ്ഥാനത്ത് യുഡിഎഫ് തരംഗം:കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനവിധി ഇടതുപക്ഷം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുണ്ടായത്. പരാജയ കാരണങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനും തയ്യാറാകുമെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിനെതിരെയാണ് പ്രചാരണം നടത്തിയത്. അത് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപി കേന്ദ്രത്തില്‍നിന്നും താഴെയിറങ്ങണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ യുഡിഎഫിന് ലഭിച്ചു- കോടിയേരി പറഞ്ഞു. സംഘടനാപരമായ പ്രശ്നങ്ങളൊന്നും ഒരു മണ്ഡലത്തിലും ഉണ്ടായിട്ടില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി. ഇത്ര വലിയ പരാജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ,ബിജെപിയുടെ രാഷ്ട്രീയ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ അഭിമാനമുണ്ടെന്നും കോടിയേരി പറഞ്ഞു.