Kerala
പോലീസുകാരുടെ തപാല്‍ ബാലറ്റ്: ക്രമക്കേട് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്
കൊച്ചി: പോലീസുകാരുടെ തപാല്‍ ബാലറ്റുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. പോലീസുകാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി വരികയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമെ ഇതിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മീഷന് കോടതിയെ അറിയിച്ചു. അന്വേഷണം തുടരട്ടെയെന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് ജൂണ്‍ പത്തിലേക്കു മാറ്റി.
തപാല്‍ ബാലറ്റില്‍ കൃത്രിമം നടന്നതായി ആരോപിച്ചും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്. തപാല്‍ ബാലറ്റുകള്‍ ഇടതു മുന്നണി കൂട്ടത്തോടെ കൈക്കലാക്കി കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം.
---- facebook comment plugin here -----