Connect with us

Gulf

മലയാളമുള്‍പെടെ അഞ്ച് ഭാഷകളില്‍ ആര്‍ ടി എ സ്മാര്‍ട് കൗണ്ടര്‍

Published

|

Last Updated

ദുബൈ: മലയാളമടക്കമുള്ള അഞ്ച് ഭാഷകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മിനി സ്മാര്‍ട് ഐ കൗണ്ടറുകള്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. ഉപയോക്തക്കള്‍ക്ക് 24 മണിക്കൂറും സ്വയം ഉപയോഗിക്കാവുന്ന ആധുനിക സംവിധാനമുള്ള സ്മാര്‍ട് കേന്ദ്രങ്ങളാണിത്.

ട്രാഫിക് പിഴകള്‍ ഇവിടുത്തെ കിയോസ്‌കുകളില്‍ അടക്കാനും സ്ലിപ്പുകള്‍ ശേഖരിക്കാനും സാധിക്കും. കൂടാതെ, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, വാഹന റജിസ്‌ട്രേഷന്‍, നോള്‍ കാര്‍ഡ് ടോപ് അപ് തുടങ്ങിയ സേവനങ്ങളും നഷ്ടപ്പെട്ടുപോയ വാഹന റജിസ്‌ട്രേഷന്‍ കാര്‍ഡിന് പകരം പുതിയത് വാങ്ങാനും ഉടമസ്ഥാവകാശ സര്‍ടിഫിക്കറ്റ് സ്വന്തമാക്കാനും തുടങ്ങി എല്ലാത്തരം സേവനങ്ങളും ലഭ്യമാണ്. മലയാളം കൂടാതെ, അറബിക്, ഇംഗ്ലീഷ്, ഉറുദു, ചൈനീസ് ഭാഷകളിലാണ് ഇവിടെ സേവനം.
ഉമ്മു റമൂല്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ 4, ദേരയില്‍ 3, ദുബൈ ഫെറിയില്‍ 3 എന്നിങ്ങനെയാണ് ഐ കൗണ്ടുകള്‍ ആരംഭിക്കുന്നത്. വൈകാതെ സ്മാര്‍ട് ബസിലും നാല് മെഷീനുകള്‍ കൂടി ഏര്‍പെടുത്തുമെന്ന് അല്‍ തായര്‍ പറഞ്ഞു. ഭാവിയില്‍ 700 ടാക്‌സികളിലും അല്‍ ബര്‍ഷ, അല്‍ തവാര്‍ മാളുകളിലും ഈ സംവിധാനമൊരുക്കും.
ആര്‍ടിഎയുടെ സ്മാര്‍ട് സെല്‍ഫ് സേവനങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ 2017നും 2018നുമിടക്ക് 324 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അല്‍ തായര്‍ പറഞ്ഞു. വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിക്കുന്നവരും ഏറെ. 2016നും 2018നുമിടക്ക് കോള്‍ സെന്ററുകളിലും 111 ശതമാനം വളര്‍ച്ചയുണ്ടായി.

---- facebook comment plugin here -----

Latest