Connect with us

National

ഗോഡ്‌സെ അനുകൂല പരാമര്‍ശം: പ്രജ്ഞാ സിംഗിനോട് പൊറുക്കാനാകില്ലെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ഭോപാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗിനോട് പൊറുക്കാനാകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കാനാകില്ല. പ്രജ്ഞ മാപ്പു പറഞ്ഞിട്ടുണ്ടെന്നത് മറ്റൊരു കാര്യമാണെന്നും ഹൃദയം കൊണ്ട് അവര്‍ക്ക് മാപ്പു നല്‍കാനാകില്ലെന്നും മോദി പറഞ്ഞു.

“ഗോഡ്‌സെയെയും ഗാന്ധിയെയും കുറിച്ച് പ്രജ്ഞ പറഞ്ഞതെല്ലാം അതീവ ഗുരുതരവും എതിര്‍ക്കപ്പെടേണ്ടതുമാണ്. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതിനു മുമ്പ് നൂറു തവണയെങ്കിലും ആലോചിക്കാന്‍ നേതാക്കള്‍ ഭാവിയിലെങ്കിലും തയാറാകണം”- മോദി കൂട്ടിച്ചേര്‍ത്തു.

Latest