Connect with us

National

ഗോഡ്‌സെക്ക് അനുകൂലമായ പരാമര്‍ശം: പ്രജ്ഞയെ പിന്തുണച്ചിട്ടില്ല, ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു-ഹെഗ്‌ഡെ

Published

|

Last Updated

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞ സിംഗിന്റെ പരാമര്‍ശത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. എന്നാല്‍, ഇതുസംബന്ധിച്ച ഹെഗ്‌ഡെയുടെ പ്രതികരണം പിന്നീട് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഹെഗ്‌ഡെ വ്യക്തമാക്കുകയും ചെയ്തു.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും തന്റെതെന്ന പേരില്‍ പുറത്തുവന്ന വാക്കുകളില്‍ വിഷമമുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു. ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പരാമര്‍ശം പിന്‍വലിച്ച് പ്രജ്ഞ മാപ്പു പറയേണ്ടതില്ലെന്നും ഗോഡ്‌സെയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകളുയരുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഹെഗ്‌ഡെയുടെ ആദ്യ പ്രതികരണം. തന്റെ വിവാദ പ്രസംഗത്തില്‍ പ്രജ്ഞ നേരത്തെ മാപ്പു പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest