Connect with us

Kerala

കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ മെയ് 19ന് റീപോളിംഗ്

Published

|

Last Updated

കണ്ണൂര്‍: കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡല പരിധിയില്‍ ഉള്‍പ്പെടുന്ന നാല് ബൂത്തുകളില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ റീ പോളിംഗ് പ്രഖ്യാപിച്ചു. മെയ് 19ന് ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. കല്യാശ്ശേരി പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ യു പി എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവിടങ്ങളിലാണ് റീപോളിംഗിന് ഉത്തരവിട്ടിട്ടുള്ളത്.

ഏപ്രില്‍ 23ന് ഈ ബൂത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച വൈകീട്ട് ആറു വരെ പരസ്യ പ്രചാരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച നിശ്ശബ്ദ പ്രചാരണം നടക്കും.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി പി എമ്മുകാരുമാണ്.

Latest