Connect with us

National

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: മോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാല്‍ ആണെന്ന മോദിയുടെ പ്രസ്താവനയില്‍ മാതൃകാ പെരുമാറ്റ ചട്ട ലംഘനം ഇല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഹിന്ദു ന്യുനപക്ഷ സീറ്റ് തെരഞ്ഞെടുത്തു എന്ന പ്രസ്താവനയില്‍ ചട്ട ലംഘനം ഇല്ലെന്നു കമ്മിഷന്‍ വിശദമാക്കി.

കഴിഞ്ഞ മാസം ആറിന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സേനയുടെ നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മിഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു. വര്‍ധയിലെ വര്‍ഗീയ പ്രസംഗ പരാതിയിലും മോദിക്ക് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വര്‍ഗ്ഗീയ പരാമര്‍ശമെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മിഷന്‍ തള്ളുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന അഞ്ച് പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതോടെ ക്ലീന്‍ ചിറ്റ് നല്‍കിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----

Latest