Connect with us

National

ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസിന് സഖ്യം അനിവാര്യം: കമല്‍നാഥ്

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കില്ലെന്നും സഖ്യം അനിവാര്യമാണെന്നും കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാല്‍ ഡഹിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം ഉണ്ടാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റുകള്‍ ഒറ്റക്ക് ലഭിച്ചില്ലെങ്കില്‍ ബി ജെ പിക്ക് അവിടെ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ല. അവരുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനപ്പെട്ട പാര്‍ട്ടികളൊന്നും തയ്യാറാവുകയുമില്ല. – കമല്‍ നാഥ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കും എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല.

അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പ്്സഖ്യധാരണ ഉണ്ടാക്കുന്നതാണ് നല്ലത്. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ മറ്റ് പാര്‍ട്ടികളുടെ സഖ്യം തേടുമോ എന്ന ചോദ്യത്തിന് സഖ്യമുണ്ടായാല്‍ എല്ലാ കാര്യങ്ങളും ആ സഖ്യമാണ് തീരുമാനിക്കുകയെന്നായിരുന്നു കമല്‍നാഥിന്റെ മറുപടി.

Latest