Education
മലയാള സർവകലാശാലയിൽ എം എക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2019 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെയ് പതിനഞ്ചിനകം അപേക്ഷ സമർപ്പിക്കണം. മെയ് 30 ന് രാവിലെ 8.30 മുതൽ ഒരു മണി വരെ എറണാകുളം, തിരൂർ, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.
ഒന്നാംഘട്ട പ്രവേശനം ജൂൺ 17ന് ആരംഭിക്കും. അപേക്ഷാ ഫോറം www.malayalamunivtseriy.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
---- facebook comment plugin here -----