Connect with us

National

വിജയ് മല്യക്ക് തിരിച്ചടി: ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി യുകെ കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച അപ്പീല്‍ ബ്രിട്ടനിലെ ഹൈക്കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഡ#ിസംബര്‍ ഒമ്പതിന് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മല്യ സമര്‍പ്പിച്ച അപ്പീലാണ് യുകെ ഹൈക്കോടതി തള്ളിയത്.

മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടെ ഉത്തരവ് യുകെ കോടതിയും ശരിവെച്ചു. ഇതിനെതിരെ യുകെ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് മല്യക്ക് മുന്നിലുള്ള ഏക നിയമ നടപടി. അതേ സമയം മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് യുകെ കോടതിയുടെ നടപടി. അതേ സമയം മല്യ സുപ്രീം കോടതിയെ സമീപിച്ചാല്‍ അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് ആറാഴ്ചയോളം സമയമെടുക്കും. അപ്പീല്‍ സുപ്രീം കോടതിയും തള്ളിയാല്‍ മല്യയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകും.

Latest