Connect with us

Sports

ഫുട്‌ബോളില്‍ വീണ്ടും വംശീയ വിവാദം

Published

|

Last Updated

മിലാന്‍: ഫുട്‌ബോളില്‍ വീണ്ടും വംശീയ വിവാദം. ഇറ്റാലിയന്‍ സീരി എ ലീഗ് മത്സരത്തിനിടെ യുവെന്റസിന്റെ യുവ സ്‌ട്രൈക്കര്‍ മോയസ് കീനിനെ കാഗ്ലിയാരി കാണികള്‍ വംശീയമായി അധിക്ഷേപിച്ചു. എന്നാല്‍, യുവെന്റസ് ടീം ക്യാപ്റ്റന്‍ ലിയോനാര്‍ഡോ ബൊനുചി ഗ്രൗണ്ടിലും മത്സരശേഷവും നടത്തിയ പെരുമാറ്റം അതിനേക്കാള്‍ വിവാദമായി.

കാഗ്ലിയാരി ക്ലബ്ബ് അനുകൂലികളെ വെറുതെ ചെന്ന് പ്രകോപിപ്പിച്ചത് കീനാണ്. അതുകൊണ്ട് ഈ കുറ്റത്തില്‍ രണ്ട് പേര്‍ക്കും തുല്യ പങ്കാണെന്നായിരുന്നു ലിയോനാര്‍ഡോ ബൊനൂചിയുടെ പ്രതികരണം.
ക്യാപ്റ്റന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സന്ദേശം നല്‍കുന്ന പ്രതികരണമാണെന്നും അദ്ദേഹം അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രി പറഞ്ഞു.കാഗ്ലിയാരിക്കെതിരെ രണ്ടാം ഗോള്‍ നേടിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴാണ് കീന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്.

ഉടനെ തന്നെ പത്തൊമ്പതുകാരനെ ശകാരിച്ച് കളിയില്‍ ശ്രദ്ധിക്കാന്‍ ഉപദേശം നല്‍കുകയായിരുന്നു ക്യാപ്റ്റന്‍ ബൊനൂചി. മത്സരശേഷം സഹതാരത്തെ വിമര്‍ശിക്കാനാണ്‌ബൊനുചി ശ്രമിച്ചത്.
ഇറ്റലി ദേശീയ ടീം കോച്ച് റോബര്‍ട്ടോ മാന്‍സിനി വംശീയതക്കെതിരെ ശക്തമായി രംഗത്തു വന്നു.

കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണം.
അല്ലാതെ വംശീയതയെ നേരിടാനാകില്ലെന്ന് മാന്‍സിനി പറഞ്ഞു.
കാഗ്ലിയാരി ക്ലബ്ബിനെ വിലക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.
എന്നാല്‍, സംസ്‌കാര ശൂന്യമായ എല്ലാ വിധ പെരുമാറ്റങ്ങളെയും ഞങ്ങള്‍ തടയും എന്ന ഉറപ്പുമായി കാഗ്ലിയാരി ചെയര്‍മാന്‍ തോമസോ ഗ്യുലാനി രംഗത്തെത്തി.
കാണികളെ വിലക്കിയിട്ട് കാര്യമില്ല. അവര്‍ക്ക് വിദ്യാഭ്യാസവും ബോധവത്കരണം നല്‍കുക എന്നതാണ് ചെല്‍സി ആവീഷ്‌കരിക്കുന്നതെന്ന് ക്ലബ്ബ് ചെയര്‍മാന്‍ ബ്രൂസ് ബക്ക് പറഞ്ഞു.

Latest