Connect with us

National

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദൂരദര്‍ശന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ “മേം ഭി ചൗക്കിദാര്‍” സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനു തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസ്. ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ചാനലിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ്. ഇതിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമാധ്യമത്തെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് ലജ്ജാകരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രിയുടെ ചിത്രം ലോഗോയാക്കി അടുത്തിടെ പ്രക്ഷേപണം തുടങ്ങിയ നമോ ടിവിക്ക് എതിരെയും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. നമോ ടിവി ബിജെപിയുടെ പ്രചാരണ മാധ്യമമാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

Latest