Connect with us

National

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹിന്ദുക്കളെ പേടി; ഹിന്ദു മേഖലയിൽ നിന്ന് നേതാക്കൾ ഒളിച്ചോടുന്നു: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹു്ല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. രാജ്യത്ത് ഹിന്ദു തീവ്രവാദം എന്ന ഒന്നില്ല. ഹിന്ദു ഭീകരത എന്നത് കോണ്‍ഗ്രസ് ഉണ്ടാക്കിയ പദപ്രയോഗമാണെന്നും മോദി പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഏത് രൂപത്തിലാണ് ഉത്തരേന്ത്യയില്‍ ബി ജെ പി പ്രചരിപ്പിക്കാന്‍ പോകുന്നതെന്നത് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍.

രാജ്യത്തി്‌ന്റെ കാവല്‍ക്കാരെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. തന്നെ ശൗചാലയത്തിന്റെ കാവല്‍ക്കാരനാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുന്നത്. എന്നാല്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതിലൂടെ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്‍മാരുടെയും കൂടി കാവല്‍ക്കാരനായി താന്‍ മാറുകയാണ്.

കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന കോണ്‍ഗ്രസ് പദ്ധതി പണം സ്വന്തമാക്കാനുള്ള പദ്ധതിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest