Connect with us

National

അലിഗഢ് സര്‍വകലാശാല: ന്യൂനപക്ഷ പദവി സംബന്ധിച്ച തീര്‍പ്പ് ഏഴംഗ ഭരണഘടനാ ബഞ്ചിനു വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച തീര്‍പ്പ് ഏഴംഗ ഭരണഘടനാ ബഞ്ചിനു വിട്ട് സുപ്രീം കോടതി ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ ബഞ്ച് നിര്‍വചിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുന്‍ യു പി എ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഏഴംഗ ബഞ്ചിനു വിട്ടത്. സര്‍വകലാശാലയുടെ പരാതിയും കോടതി മുമ്പാകെയുണ്ട്.
അതേസമയം, മുന്‍ യു പി എ സര്‍ക്കാര്‍ നല്‍കിയ ഹരജി പിന്‍വലിക്കുമെന്ന് മോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അലീഗഢ് സര്‍വകലാശാല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും വ്യക്തമാക്കി നേരത്തെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ചിരുന്ന വിധി മറികടക്കാന്‍ 1981ല്‍ അലീഗഢ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.

Latest