Gulf
ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ നിര്യാതയായി
മദീന : സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിന് മദീനയില്‍ നിര്യാതയായി.പരപ്പനങ്ങാടി അരിക്കല്‍ വട്ടപറമ്പത്ത് സാജിറ (34)യാണ് മരിച്ചത്. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു .
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .മരണസമയം പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും കൂടെയുണ്ടായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മദീനയിലെ ജന്നത്തുല്‍ ബഖീഅയില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
---- facebook comment plugin here -----