Connect with us

Kerala

സെന്‍കുമാര്‍ വെട്ടില്‍; നമ്പി നാരായണനെതിരായ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തേക്കും

Published

|

Last Updated

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാര്‍ കുരുക്കിലേക്ക്. സെന്‍കുമാറിനെതിരായ പരാതിയില്‍ കേസെടുക്കാനാകുമോയെന്ന് പോലീസ് നിയമോപദേശം തേടി. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. നിയമോപദേശം സെന്‍കുമാറിനെതിരായ കേസെടുക്കാനാണ് പോലീസ് നീക്കം.

നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തേയും നീതിന്യായ വ്യവസ്ഥയേയും അപമാനിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട്
മനുഷ്യാവകാശപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലാണ് പരാതി നല്‍കിയത്.

പത്മ പുരസ്‌കാരം നല്‍കേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ഇത് അമൃതില്‍ വിഷം വീണ പോലെയാണെന്നും ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദക്കും പുരസ്‌കാരം നല്‍കുന്നത് കാണെണ്ടിവരുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. പത്മ പുരസ്‌കാരത്തിന് അര്‍ഹമായ ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ല. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അദ്ദേഹത്തിനെതിെര സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പത്മ പുരസ്‌കാരം നല്‍കുന്നത് തെറ്റാണ്.

പത്മ പുരസ്‌കാരത്തിന് നമ്പി നാരായണനെ നിര്‍ദേശിച്ചവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നമ്പി നാരായണന്റെ സംഭാവന എന്താണെന്ന് ആരും പറയുന്നില്ല. ആരാണ് അദ്ദേഹത്തെ നിര്‍ദേശിച്ചത് എന്നും പരിശോധിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നിലെ സെന്‍കുമാറിനെ തള്ളി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Latest