Connect with us

Malappuram

അര്‍ജുന്‍ അക്രമം; 3 എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി

Published

|

Last Updated

മഞ്ചേരി: പയ്യനാട് ആര്‍ എസ് എസ് കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികളെ പിടികൂടിയതായി പോലീസ്. പ്രതികളുടെ പേരുവിവരങ്ങളും അറസ്റ്റും ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം പയ്യനാട് കമ്മ്യൂനിറ്റി ഹാള്‍ റോഡില്‍ കൂട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേ രണ്ടുപേര്‍ ബൈക്കിലെത്തി അര്‍ജുനെ വെട്ടി രക്ഷപ്പെടുകയായിരുന്നു. അക്രമികളെത്തിയ ബൈക്ക് പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്തതിനാല്‍ ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. മഞ്ചേരിയിലെത്തിയ ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍, സി ഐ. എ ബി ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ഏരിയാ
സമ്മേളനം
വണ്ടൂര്‍: ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സി ഐ ടി യു ഏരിയാ സമ്മേളനം വണ്ടൂരില്‍ നടന്നു. കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റിയംഗം എന്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒഴിഞ്ഞ് കിടക്കുന്ന നിലമ്പൂര്‍ അസി. ലേബര്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുക, വണ്ടൂര്‍ ബ്രാംക്കോ അലുമിനിയം ഫാക്ടറിക്ക് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ലൈസന്‍സ് റദ്ദുചെയ്യാന്‍ തീരുമാനിച്ച പഞ്ചായത്ത് നടപടി പുനഃപരിശോധിക്കുക തുടങ്ങിയവ സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി ഐ ടി യു ഏരിയ പ്രസിഡന്റ് അഡ്വ. ടോം കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ ബശീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് ശംസു പുന്നക്ക ല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം മോഹന്‍ദാസ്, സൈതലവി പ്രസംഗിച്ചു.

Latest